ആസിഫയ്ക്കായി എന്റെ തെരുവ്, എന്റെ പ്രതിഷേധം കേരളത്തിലുംതിരുവനന്തപുരം: കശ്മീരില്‍ ഹിന്ദുത്വ ഭീകരര്‍ ക്രൂരമായി കൊലചെയ്ത എട്ടുവയസ്സുകാരി ആസിഫയ്ക്ക് നീതി ലഭിക്കാനായി സോഷ്യല്‍ മീഡിയ തുടങ്ങിവച്ച പ്രതിഷേധം തെരുവുകളിലും. എന്റെ തെരുവ് എന്റെ പ്രതിഷേധം എന്ന പേരിലുള്ള പ്രതിഷേധ പരിപാടിയുടെ ഭാഗമായി  തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും നൂറുകണക്കിനാളുകള്‍ തെരുവുകളില്‍ പോസ്റ്ററുകളുമായെത്തി. ബംഗളൂരു സ്വദേശിയായ അരുന്ധതി ഘോഷ് എന്ന യുവതി തുടക്കമിട്ട ക്യാംപയിനാണ് കേരളത്തിലെ തെരുവുകളിലും സംഘടിപ്പിക്കപ്പെട്ടത്.
മൈ സ്ട്രീറ്റ് മൈ പ്രൊട്ടസ്റ്റ് എന്ന ഹാഷ്ടാഗില്‍ ബംഗളൂരു തെരുവുകളില്‍ പ്രതിഷേധിക്കാനുള്ള അരുന്ധതിയുടെ പോസ്റ്റ് ആഹ്വാനം മലയാളി മാധ്യമപ്രവര്‍ത്തകയായ മനില സി മോഹന്‍  പരിഭാഷപ്പെടുത്തി സ്വന്തം ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തതോടെ നൂറുകണക്കിനാളുകള്‍ കാംപയിന്‍ ഏറ്റെടുക്കുകയായിരുന്നു.
വിഷുദിനത്തില്‍ തിരുവനന്തപുരം മാനവീയം വീഥിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ഭരണപരിഷ്‌കരണ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍, സാഹിത്യകാരന്‍ സക്കറിയ, ബീനാപോള്‍, സംവിധായകന്‍ വേണു തുടങ്ങിയ പ്രമുഖരും അണിനിരന്നു. നരാധമന്മാരെ ഒറ്റപ്പെടുത്തണമെന്ന് ചടങ്ങില്‍ വിഎസ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top