ആസിഫയുടെ ക്രൂര കൊലപാതകം; പ്രതിഷേധം തുടരുന്നു

കാസര്‍കോട്: കശ്മീരില്‍ മനസ്സാക്ഷിയെ നടുക്കി കൂട്ടബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ ആസിഫയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും, പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാടിനെതിരേ ജില്ലയില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. മനുഷ്യാവകാശ സംരക്ഷണമിഷന്റെനേതൃത്വത്തില്‍ കാസര്‍കോട് പ്രകടനവും ഒപ്പുമരച്ചോട്ടില്‍ സംഗമവും നടത്തി. ജില്ലാ പ്രസിഡ ന്റ് കൂക്ക്ള്‍ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള (സിപിടി ) ജില്ല കമ്മിറ്റി വായമൂടികെട്ടി നഗരത്തില്‍ പ്രതിഷേധ റാലി നടത്തി.
ശേഷം ഒപ്പ് മരച്ചുവട്ടില്‍ നടന്ന പ്രതിഷേധ ധര്‍ണ സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. ആസിഫയെ മൃഗീയമായി കൊലപ്പെടുത്തിയതിനെതിരെ നഗരത്തിലെ പാദൂര്‍ ഷോപ്പിങ്് കോംപ്ലക്‌സിലെ  കടയുടമകളും ജീവനക്കാരും മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.

RELATED STORIES

Share it
Top