ആസിഫയുടെ ക്രൂരകൊലപാതകം; പ്രതിഷേധമിരമ്പി

കാസര്‍കോട്: ജമ്മുകശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി ആസിഫയെ ക്രൂരമായി പീഡിപ്പിച്ച് മൃഗീയമായി കൊലപ്പെടുത്തിയതിനെതിരേ വിവിധ സംഘടനകള്‍ നഗരത്തില്‍ പ്രകടനം നടത്തി.
എസ്ഡിപിഐ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി. തൃക്കരിപ്പൂര്‍, കാസര്‍കോട് ടൗണ്‍, കാഞ്ഞങ്ങാട്, ഉപ്പള, മൊഗ്രാല്‍പുത്തൂര്‍, ചെങ്കള, ഉളിയത്തടുക്ക എന്നിവിടങ്ങളിലാണ് പ്രകടനം നടത്തിയത്.
എസ്ഡിപിഐ കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രകടനത്തിന് എന്‍ യു അബ്ദുല്‍ സലാം, ബഷീര്‍ നെല്ലിക്കുന്ന്, നൗഷാദ് അണങ്കൂര്‍, അഷ്‌റഫ് അണങ്കുര്‍, മനാഫ് സിറാജ് നഗര്‍, അബ്ദുല്‍ കരീം, അണങ്കൂര്‍ രിഫായി തങ്ങള്‍ നേതൃത്വം നല്‍കി.
തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിന് ജില്ലാ ജനറല്‍ സെക്രട്ടറി സി ടി സുലൈമാന്‍, മണ്ഡലം പ്രസിഡന്റ് ശരീഫ് പടന്ന, സാബിര്‍ തൃക്കരിപ്പൂര്‍, അബ്ദുല്‍ ഖാദര്‍ ആയിറ്റി, ഒ ടി നസീര്‍, ഇംതിയാസ് ബീരിച്ചേരി, പി വി റസാഖ്, എം ഫൈസല്‍, എം ടി പി ഖാദര്‍ നേതൃത്വം നല്‍കി.
സവാദ് കല്ലങ്കൈ, റിയാസ് കുന്നില്‍, മുഹമ്മദ് കരിമ്പള, സക്കരിയ്യ മുട്ടത്തൊടി, ഖാദര്‍ അറഫ, അഡ്വ. റഫീഖ്, എസ് എ അബ്ദുര്‍റഹ്മാന്‍, ഷൗക്കത്ത് തൈക്കടപ്പുറം വിവിധ സ്ഥലങ്ങളിലെ പ്രകടനത്തിന് നേതൃത്വം നല്‍കി.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനം ഫിര്‍ദൗസ് ബസാറില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ സംഘമം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു.
ടി ഡി കബീര്‍, ടി എം ഇഖ്ബാല്‍, വി എം മുനീര്‍, യൂസുഫ് ഉളുവാര്‍, ഹാരിസ് പട്ടഌ മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, നൗഷാദ് കൊത്തിക്കാല്‍, സഹീര്‍ ആസിഫ്, ശംസുദ്ദീന്‍ കൊളവയല്‍, സിദ്ധീഖ് സന്തോഷ് നഗര്‍, റഊഫ് ബായിക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖല കമ്മിറ്റി അണങ്കൂരില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. ലത്തീഫ് കൊല്ലമ്പാടി, പി എ ജലീല്‍, സലാം ചുടുവളപ്പില്‍, സാലിം ബെദിര, റഊഫ് കൊല്ലമ്പാടി, ജഅ്ഫര്‍ ഹുദവി, ശരീഫ് അണങ്കൂര്‍, ഹക്കീം അറന്തോട് സംബന്ധിച്ചു.
കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ഖാലിദ്, ബി എ ഇസ്മായില്‍, നാം ഹനീഫ്, വട്ടയക്കാട് മഹമൂദ്, ഉസ്മാന്‍ കടവത്ത്, ജമീല അഹമ്മദ്, മുനീര്‍ ബാങ്കോട്, സുഭാഷ് നാരായണന്‍, ഹനീഫ് ചേരങ്കൈ, ഫിറോസ് അണങ്കൂര്‍, ഉസ്മാന്‍ അണങ്കൂര്‍, നാസര്‍ തായലങ്ങാടി, കുഞ്ഞിക്കണ്ണന്‍, ഖാദര്‍ പട്‌ല, വിജയന്‍ കണ്ണീരം, നാസര്‍ ഉളിയത്തടുക്ക പ്രകടനത്തിന് നേതൃത്വം നല്‍കി. സമാപന യോഗം അഡ്വ. യു എസ് ബാലന്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top