ആസിഫമാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം നൈറ്റ് വിജില്‍ സംഘടിപ്പിച്ചുഅബഹ: ആസിഫമാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യയിലെ മതേതര വിശ്വാസികള്‍  ജാഗരൂകരായി ഇരിക്കേണ്ടതിന്റെ ആവശ്യകത ഉണര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍  നൈറ്റ് വിജില്‍ സംഘടിപ്പിച്ചു. പൊതുജനങ്ങളെ പങ്കെടുപ്പിച്ച്‌കൊണ്ട് ഖമീസ് മുശൈത്ത് തേജസ് കോണ്‍ഫറന്‍സ് ഹാളില്‍ ആണ് പരിപാടി നടന്നത്. ആര്‍ എസ് എസ്സിന്റെ വര്‍ഗീയ അജണ്ട ജനങ്ങള്‍ മനസ്സിലാക്കണമെന്നും അവരെ ജനകീയമായി പ്രധിരോധിക്കണമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് മെഴുകുതിരി കത്തിച്ച് ആസിഫക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ സ്‌റ്റേറ്റ് കമ്മറ്റി പ്രസിഡണ്ട് ശറഫുദ്ധീന്‍ പഴേരി, ജനറല്‍ സെക്രട്ടറി ഹനീഫ ചാലിപ്പുറം, എക്‌സിക്യൂട്ടീവ് അംഗം അബൂബക്കര്‍ സഅദി, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അബഹ ജില്ലാ പ്രസിഡണ്ട് കോയ ചേലേമ്പ്ര, സെക്രട്ടറി ഷാജഹാന്‍ മമ്പാട്, കര്‍ണാടക പ്രസിഡന്റ് തന്‍വീര്‍, സോഷ്യല്‍ ഫോറം അബഹ ബ്ലോക്ക് പ്രസിഡണ്ട് റാഫി പട്ടര്‍പാലം എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് മുനീര്‍ ചക്കുവള്ളി, ഷാജഹാന്‍ തിരുനാവായ, യൂസുഫ് ചേലേമ്പ്ര, ബഷീര്‍ കോട്ടക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top