ആസിഡ് ബിജുവിന്റെ മൂന്ന് സഹായികള്‍ അറസ്റ്റില്‍പെരിന്തല്‍മണ്ണ: കവര്‍ച്ചാക്കേസില്‍ അറസ്റ്റിലായ ആസിഡ് ബിജുവുമായി പോലിസ് തെളിവെടുപ്പ് നടത്തി. മോഷണ മുതലുകളായ 118 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷത്തിന്റെ സൗദി റിയാലും വിലപിടിപ്പുള്ള റാഡോ വാച്ചുകളും കണ്ടെടുത്തു. കവര്‍ച്ചാ വസ്തുക്കള്‍ വില്‍പന നടത്താന്‍ സഹായിച്ച സംഘത്തിലെ മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ചെട്ടിപ്പടി ചെമ്മല അബ്ദുല്‍ റഷീദ് (45), ഇടുക്കി പേപ്പാറ കുന്നുംപുറത്ത് സുനില്‍ (45), മുവ്വാറ്റുപുഴ പുതുപ്പാടി പട്ടലായില്‍ ജമീലാ അഷ്‌റഫ് (47) എന്നിവരെയാണു പെരിന്തല്‍മണ്ണ പ്രത്യേകഅന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആസിഡ് ബിജുവിനെ പെരിന്തല്‍മണ്ണ സിഐ ഷാജു കെ എ ബ്രഹാമിന്റെയും കൊളത്തൂര്‍ എസ്‌ഐ പി വിഷ്ണുവിന്റെയും നേതൃത്വത്തിലുള്ള ഷാഡോ പോലിസ് സംഘം പെരിന്തല്‍മണ്ണ കോടതിയില്‍നിന്ന് കസ്റ്റഡിയിലെടുത്താണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ 28ന് കൊളത്തൂര്‍ കുറുപ്പത്താലില്‍ നിന്ന് അറസ്റ്റിലായ ബിജുവിനെ ചോദ്യം ചെയ്തതില്‍ നിന്നു വിവിധ ജില്ലകളില്‍ നിന്നുള്ള 25 ഓളം കേസുകള്‍ക്ക് തുമ്പായിരുന്നു. അറസ്റ്റിലായ സഹായികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top