ആസിഡ് ആക്രമണ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കോട്ടയം: സ്ത്രീയെ ആസിഡൊഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 65,000 രൂപ പിഴയും. കോട്ടയം അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് 4 കോടതി ജഡ്ജി സുരേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. ളാഹ സ്വദേശിനി ശാലിനി (38)യെ കൊലപ്പെടുത്തിയ കേസില്‍ കാട്ടാക്കട സ്വദേശിനി രാധ (59)യെയാണ് കോടതി ശിക്ഷിച്ചത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പ്രോസിക്യൂഷന്‍ വാദിച്ച കേസില്‍ കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവും 15,000 രൂപ പിഴയും ആസിഡ് ആക്രമണത്തിന് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വകുപ്പിലുമായി ഒമ്പതുമാസംകൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2014 ജനുവരി 14നായിരുന്നു സംഭവം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഗിരിജ ബിജു ഹാജരായി.

RELATED STORIES

Share it
Top