ആസിഡ് ആക്രമണ ഇരയെ പീഡിപ്പിക്കാന്‍ ശ്രമം: ബിജെപി നേതാവിനെതിരെ കേസ്

ഭോപാല്‍: ാേപ്പാലില്‍ ആസിഡ് ആക്രമണ ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ്. സംഭവം വിവാദമായതോടെ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയിരിക്കുകയാണ് പാര്‍ട്ടി. സംസ്ഥാന തയ്യല്‍ തൊഴിലാളി ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ രാജേന്ദ്ര നാംദേവിനെതിരെയാണ് കേസ്.നേരത്തെ ആസിഡാക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി ഒരു തൊഴിലിനായി പ്രതിയെ സമീപിച്ചിരുന്നു. ഇത് മുതലെടുത്ത ഇയാള്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.  പരാതിയില്‍ പോലിസ് കേസ് എടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top