ആസിഡ് ആക്രമണത്തിനിരായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം;ബിജെപി നേതാവിനെതിരെ കേസ്

ഭോപ്പാല്‍: ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശ് രാജ്യശില കലാമണ്ഡല്‍ വൈസ് ചെയര്‍മാനും കാബിനറ്റ് പദവിയുമുള്ള രാജേന്ദ്ര നാംദിയോയ്‌ക്കെതിരെയാണ് പീഡന ശ്രമത്തിന് കേസെടുത്തത്.കഴിഞ്ഞവര്‍ഷം നവംബറിലാണ് സംഭവം. ഇരുപത്തഞ്ചുകാരിയായ യുവതിയെ ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ഇയാളില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഹനുമാന്‍ഗഞ്ച് പോലീസാണ് രാജേന്ദ്രക്കെതിരെ കേസെടുത്തിരിക്കുന്നത്. രാജേന്ദ്രയെ ചോദ്യം ചെയ്യുകയാണെന്നു പൊലീസ് അറിയിച്ചു.
സംഭവത്തെതുടര്‍ന്ന് കാബിനറ്റ് പദവിയുള്ള രാജേന്ദ്രയെ സര്‍ക്കാര്‍ തല്‍സ്ഥാനത്തുനിന്നു മാറ്റി. രാജേന്ദ്രയെ ആറുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്തതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാര്‍ ചൗഹാനും പറഞ്ഞു.

RELATED STORIES

Share it
Top