ആസിഡ് ആക്രമണം: ഒളിവിലുള്ള ഭര്‍ത്താവിനെ ഉടന്‍ അറസ്റ്റ് ചെയ്യണം- വനിതാ കമ്മീഷന്‍പുനലൂര്‍: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ഭര്‍ത്താവിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ഭര്‍തൃഗൃഹത്തിലുള്ള മകളെ വിട്ടുനല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം എസ് താര ആവശ്യപ്പെട്ടു. കേസന്വേഷണം സംബന്ധിച്ച റിപോര്‍ട്ട് പോലിസിനോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത യുവതിയെ കമീഷനംഗം വസതിയില്‍ സന്ദര്‍ശിച്ചു. ഭര്‍തൃഗൃഹത്തില്‍ വെച്ച് ഈ മാസം അഞ്ചിനാണ് യുവതിക്ക് പൊള്ളലേറ്റതെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിഞ്ഞത്. പിറവന്തൂര്‍ സ്വദേശിയായ യുവതിയെ കാരയ്ക്കാട് സ്വദേശി ബിനു കുമാറാണ് ആക്രമിച്ചത്. ഇയാള്‍ക്കും മാതാവിനും എതിരേ പോലിസ് കേസെടുത്തിട്ടുണ്ടെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ എം സി ജോസഫൈന്റെ നിര്‍ദേശ പ്രകാരമാണ് ഇന്നലെ കമ്മീഷന്‍ അംഗം അഡ്വ. എം എസ് താര യുവതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top