ആസാം സ്വദേശി കൊല്ലപ്പെട്ട കേസ്്: പ്രതിയെ കോടതി വെറുതെ വിട്ടു

മഞ്ചേരി: ആസം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശിയെ കോടതി വെറുതെവിട്ടു. തിരുവള്ളൂര്‍ സാവിത്രിനഗര്‍ അമ്പത്തൂര്‍പടി സുരേഷി(29) നെയാണ് തെളിവുകളുടെ അഭാവത്തില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്) വെറുതെ വിട്ടത്. ആസം മോറിഗോണ്‍ ജില്ലയിലെ ഗഗല്‍മാരി ബോര്‍കുറാനി സുര്‍ഹബ് അലിയുടെ മകന്‍ ഇമ്രാദുല്‍ ഹഖ് എന്ന ഇമ്രാന്‍ ഹുസൈന്‍(25) കൊല്ലപ്പെട്ട കേസിലാണ് വിധി.2015 ഡിസംബര്‍ 30ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.  മലപ്പുറം മുണ്ടുപറമ്പിലെ ബേക്കറിയില്‍ ജോലിക്കാരായിരുന്നു ഇരുവരും.  സ്ഥാപനത്തിനടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ തറയില്‍ വിരിച്ച കിടക്കയില്‍ ഉറങ്ങുകയായിരുന്നു ഇമ്രാന്‍.  ഇതേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രതി ഇമ്രാന്റെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള മൊബൈല്‍ ഫോണും 3500 രൂപയും തട്ടിയെടുക്കാനായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. 2016 ജനുവരി ആറിന് മലപ്പുറം പോലീസാണ്  സുരേഷിനെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top