ആഷസ് ടെസ്റ്റ്: ആന്‍ഡേഴ്‌സണ്‍ പന്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണംമെല്‍ബണ്‍: ആസ്‌ത്രേലിയക്കെതിരായ നാലാം ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പന്തില്‍ കൃത്രിമം കാണിച്ചതായി ആരോപണം. ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഇത്തരത്തിലുള്ള ശ്രമം നടത്തിയതായി ആരോപിച്ച് ഓസീസ് കമന്റേറ്റര്‍മാരാണ് ആദ്യം രംഗത്തെത്തിയത്. പന്തിന്റെ സീമിന്റെ ഇടയില്‍ കൈ നഖം കൊണ്ട് ഉരയ്ക്കുന്ന ജയിംസ് ആന്‍ഡേഴ്‌സണിന്റെ ഷോട്ടുകള്‍ ടെലിവിഷന്‍ ക്യാമറയില്‍ കാണിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുന്‍ ആസ്‌ത്രേലിയന്‍ ഇതിഹാസ താരവും കമന്റേറ്ററുമായ ഷെയിന്‍ വോണാണ് ഇത്തരത്തിലുള്ള ശ്രമങ്ങള്‍ പന്തില്‍ കൃത്രിമം കാണിക്കുന്നത് തന്നെയെന്ന്  ആരോപണം ഉന്നയിച്ചത്. അതേ സമയം ജയിംസ് ആന്‍ഡേഴ്‌സണ്‍ പന്തിലെ ചെളി കളയുകയാണ് ചെയ്തത്. മറ്റൊരു തരത്തിലുള്ള കൃത്രിമവും താരം നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. റിവേഴ്‌സിങ് ലഭിക്കുന്നതിന് വേണ്ടിയാണ് പന്തില്‍ പ്രധാനമായും ഇത്തരം മാറ്റങ്ങള്‍ക്ക് ശ്രമിക്കുന്നത്.

RELATED STORIES

Share it
Top