ആശ്വാസമായി കുളമുള്ളതില്‍ കുന്നില്‍ കുടിവെള്ളമെത്തി

വടകര: ആയഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ കുളമുള്ളതില്‍ കുന്നിലെ പ്രദേശവാസികളുടെ കാത്തിരിപ്പിന്‍ വിരാമമായി കുടിവെള്ളമെത്തി. ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുളമുള്ളതില്‍ കുന്നില്‍ കുടിവെളളമെത്തിച്ചത്.
ജലനിധി പദ്ധതി ഉദ്ഘാടനം കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ല നിര്‍വഹിച്ചു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എംഎം നഷീദ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പുറമേരി ഗ്രാമ പഞ്ചായത്ത് കെ അച്ചുതന്‍ മുഖ്യാതിഥിയായിരുന്നു. ഗുണഭോക്ത കമ്മിറ്റി ചെയര്‍മാന്‍ വാഴയില്‍ പീടികയില്‍ അമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുറമേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത കല്ലുള്ളതില്‍, ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നൊച്ചാട്ട് കുഞ്ഞബ്ദുള്ള, തേറത്ത് കുഞ്ഞിക്രഷ്ണന്‍ നമ്പ്യാര്‍, പിഎം വിനോദന്‍, അബ്ദുള്ള പുതിയെടുത്ത്, എംപി ഷാജഹാന്‍, വിപിഎം കുനിങ്ങാട്, പിഎം കുമാരന്‍ മാസ്റ്റര്‍, തയ്യില്‍ ഇബ്രാഹീം, തയ്യില്‍ രാജന്‍, വികെ പ്രശാന്ത്, സിവി രാമചന്ദ്രന്‍, ചങ്ങോത്ത് ബഷീര്‍, എപി ഷൗക്കത്ത് സംസാരിച്ചു.

RELATED STORIES

Share it
Top