ആശ്രിതര്‍ക്ക് 56 ലക്ഷം ധനസഹായം

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായമായി 56 ലക്ഷം രൂപ അനുവദിച്ചു.
ദുരന്തത്തില്‍ രണ്ട് കുട്ടികള്‍ മരിച്ച സലീമിന്റെ കുടുംബത്തിനു എട്ട് ലക്ഷം രൂപ, അബ്ദുര്‍റഹ്മാന്‍-നഫീസ കുടുംബത്തിന് എട്ട് ലക്ഷവും, ജാഫര്‍-ഹന്നത്തിന് എട്ട് ലക്ഷം, ഹസ്സന്‍-ആസ്യ കുടുംബത്തിനു എട്ട് ലക്ഷവും, നുസ്‌റത്ത് കുംബത്തിന് 12 ലക്ഷവും ശംന കുടുംബത്തിനു എട്ട് ലക്ഷം. ജന്നത്തിന്റെ കുടുംബത്തിനു നാല് ലക്ഷം രൂപയാണ് അനുവദിച്ചത്. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന സലീമിനും ഭാര്യയ്ക്കും മകനും 4300 വീതവും അനുവദിക്കും. താലൂക്കില്‍ 35 വീട് പൂര്‍ണമായും 598 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 49887000 രൂപ നഷ്ടം കണക്കാക്കിയതായി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് അറിയിച്ചു. കരിഞ്ചോലയില്‍ മൃത്യു അടഞ്ഞവരുടെ ആശ്രിതര്‍ക്കുളള സഹായത്തിനര്‍ഹരായവര്‍ രേഖകള്‍ സഹിതം താലൂക്ക് ഓഫിസില്‍ ഹാജരാവണം.

RELATED STORIES

Share it
Top