ആശുപത്രിയെ തകര്‍ക്കാന്‍ സ്വകാര്യ ലോബിയുടെ ഗൂഢാലോചന

പൊന്നാനി: പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്രയമായ പൊന്നാനി താലൂക്കാശുപത്രിക്കെതിരെ അപവാദങ്ങള്‍ പറഞ്ഞ് തകര്‍ക്കാന്‍ സ്വകാര്യ ആശുപത്രി ലോബിയുടെ ശ്രമമെന്ന് ആരോപണം.
താനൂര്‍ മുതല്‍ ചാവക്കാട് വരെ തീരദേശ മേഖലയും കിഴക്ക് തൃത്താല വരെയുള്ള പൊന്നാനി താലൂക്കില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളിലെ സ്ത്രീകള്‍ പോലും പൊന്നാനി താലൂക്കാശുപത്രിയെ പ്രസവത്തിന് ആശ്രയിക്കുന്നുണ്ട്.
എന്നാല്‍ ആശുപത്രിയിലെ ചില നഴ്‌സുമാരും, സ്വകാര്യലോബിയും മറ്റും ആശുപത്രി നടത്തിപ്പുകള്‍ക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്നാണ്  പരാതി. ഇതിന്റെ ഭാഗമായാണ് ഒരു വിഭാഗം ആശുപത്രിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പൊന്നാനി താലൂക്കാശുപത്രിയില്‍ നിര്‍ബന്ധിത സിസേറിയന്‍ നടത്തുന്നുവെന്ന കിംവദന്തതിയും വ്യാജമാണെന്ന് നാട്ടുകാരും ആശുപത്രിയിലെ മറ്റു ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.
ആശുപത്രിയിലെ ഏറ്റവും മികച്ച ജനകീയ ഡോക്ടറെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്ന ഡോക്ടര്‍ സലീം മുഹിയുദ്ദീനെതിരെയുള്ള ഗൂഡാലോചനയാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെന്നാണ്  നാട്ടുകാര്‍ പറയുന്നത്.  താലൂക്കാശുപത്രിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളില്‍ ജനകീയസമിതി പ്രതിഷേധം രേഖപ്പെടുത്തി.

RELATED STORIES

Share it
Top