ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരേ നഗരസഭാ ഭരണ- പ്രതിപക്ഷം രംഗത്ത്‌

പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിയിലെ ചില ഡോക്ടര്‍മാരുടെ ഒത്താശയോടെ ചിലര്‍ ആശുപത്രി അധികൃതര്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും,സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കെതിേര നഗരസഭാ ചെയര്‍മാനും, പ്രതിപക്ഷനേതാവും രംഗത്ത്.
നഗരസഭ താലൂക്ക് ആശുപത്രിയില്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്നതിനായി ഗൂഡ നീക്കം നടക്കുന്നുണ്ടെന്നു നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി പറഞ്ഞു. ഡെപ്യൂട്ടി ഡിഎംഒയെ തടഞ്ഞു വച്ചത് അത്തരക്കാരാണ്. തന്നിഷ്ടം നടപ്പാക്കുന്ന ഡോക്ടര്‍മാര്‍ ആരായാലും അനുവദിക്കില്ല.  പാവപ്പെട്ട രോഗികള്‍ക്കായി ഒരുക്കുന്ന വികസനങ്ങള്‍ തടയാനുള്ള നീക്കം ആരായാലും ഉപേക്ഷിക്കണം. അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി പ്രതികരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.അതേസമയം, താലൂക്ക് ആശുപത്രിയുടെ വികസനങ്ങള്‍ തടയിടാനുള്ള ശ്രമമാണു ചില ഡോക്ടര്‍മാരുടെയും, മറ്റു ചിലരുടെയും ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് എം പി നിസാര്‍ പറഞ്ഞു.ആശുപത്രിയുടെ വികസനത്തിനായി എല്ലാവിധ പിന്തുണയും, പ്രതിപക്ഷം നല്‍കുമെന്നും നിസാര്‍ പറഞ്ഞു.

RELATED STORIES

Share it
Top