ആശാറാം ബാപ്പു ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസ്; ആജീവനാന്ത തടവ്

ജോധ്പൂര്‍ (യുപി): പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ വിവാദ ആള്‍ദൈവം ആശാറാം ബാപ്പു(77)വിന് ആജീവനാന്ത ജീവപര്യന്തം.
ജോധ്പൂര്‍ എസ്‌സി, എസ്ടി കോടതിയുടെ പ്രത്യേക ബെഞ്ച് ജയിലിനുള്ളില്‍ വച്ചാണ് ഇന്നലെ വിധിപ്രസ്താവം നടത്തിയത്. കേസില്‍ ആശാറാമിന്റെ കൂട്ടുപ്രതികളും സന്തതസഹചാരികളുമായ ശരത്, ശില്‍പി എന്നിവര്‍ക്ക് 20 വര്‍ഷം തടവും കോടതി വിധിച്ചു. ആശാറാം സ്വാഭാവികമരണം സംഭവിക്കുംവരെ തടവില്‍ കഴിയണമെന്നും ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നുമാണ് ജഡ്ജി മധുസൂദന്‍ ശര്‍മയുടെ വിധി. പോക്‌സോ, ബാലനീതി നിയമം, പട്ടികജാതി വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ ആശാറാം അടക്കം മൂന്നുപേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 2013 ആഗസ്ത് 15ന് രാത്രി ജോധ്പൂര്‍ മനായിലുള്ള തന്റെ ആശ്രമത്തില്‍ വച്ച് 16കാരിയെ ബലാല്‍സംഗം ചെയ്‌തെന്നാണ് ആശാറാം ബാപ്പുവിനെതിരേയുള്ള കേസ്.
ആശാറാമിന് ശിക്ഷ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബലാല്‍സംഗത്തിന് ഇരയായ കുട്ടിയുടെ പിതാവ് വിധിക്കുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ശിക്ഷ കര്‍ശനമായി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.  അതേസമയം, വിധിയെക്കുറിച്ച് പഠിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആശാറാമിന്റെ വക്താവ് പ്രതികരിച്ചു. വിധിക്കെതിരേ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സൂചന നല്‍കിയ അദ്ദേഹം, രാജ്യത്തെ നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും വ്യക്തമാക്കി. ഇന്ത്യയിലും വിദേശത്തുമായി നാനൂറിലേറെ ആശ്രമങ്ങളും നിരവധി അനുയായികളുമുള്ള ആശാറാം ബാപ്പുവിന്റെ ശിക്ഷാവിധിയുടെ മുന്നോടിയായി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലും വന്‍ സുരക്ഷാസന്നാഹം ഒരുക്കിയിരുന്നു. അനുയായികള്‍ നഗരത്തിലെത്തുന്നത് തടയുന്നതിനായി റോഡ്, റെയില്‍ സംവിധാനങ്ങള്‍ കര്‍ശനമായി പരിശോധിച്ച പോലിസ്, ജോധ്പൂര്‍ നഗരത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി 12 അനുയായികളെ പിടികൂടിയതായും റിപോര്‍ട്ടുകളുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കേസിലെ വിധിപ്രസ്താവം ജയിലിലെത്തി പ്രഖ്യാപിക്കാന്‍ നേരത്തേ രാജസ്ഥാന്‍ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
എന്നാല്‍, ആശാറാമിനെതിരായ വിധിക്കുശേഷം രാജ്യത്ത് അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. പ്രദേശത്തെ സാഹചര്യങ്ങള്‍ പഠിച്ചശേഷം നിയന്ത്രണങ്ങള്‍ അടക്കമുള്ള തീരുമാനങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ജോധ്പൂര്‍ (യുപി): പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ വിവാദ ആള്‍ദൈവം ആശാറാം ബാപ്പു(77)വിന് ആജീവനാന്ത ജീവപര്യന്തം.
ജോധ്പൂര്‍ എസ്‌സി, എസ്ടി കോടതിയുടെ പ്രത്യേക ബെഞ്ച് ജയിലിനുള്ളില്‍ വച്ചാണ് ഇന്നലെ വിധിപ്രസ്താവം നടത്തിയത്. കേസില്‍ ആശാറാമിന്റെ കൂട്ടുപ്രതികളും സന്തതസഹചാരികളുമായ ശരത്, ശില്‍പി എന്നിവര്‍ക്ക് 20 വര്‍ഷം തടവും കോടതി വിധിച്ചു. ആശാറാം സ്വാഭാവികമരണം സംഭവിക്കുംവരെ തടവില്‍ കഴിയണമെന്നും ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നുമാണ് ജഡ്ജി മധുസൂദന്‍ ശര്‍മയുടെ വിധി. പോക്‌സോ, ബാലനീതി നിയമം, പട്ടികജാതി വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ ആശാറാം അടക്കം മൂന്നുപേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 2013 ആഗസ്ത് 15ന് രാത്രി ജോധ്പൂര്‍ മനായിലുള്ള തന്റെ ആശ്രമത്തില്‍ വച്ച് 16കാരിയെ ബലാല്‍സംഗം ചെയ്‌തെന്നാണ് ആശാറാം ബാപ്പുവിനെതിരേയുള്ള കേസ്.
ആശാറാമിന് ശിക്ഷ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബലാല്‍സംഗത്തിന് ഇരയായ കുട്ടിയുടെ പിതാവ് വിധിക്കുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ശിക്ഷ കര്‍ശനമായി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.  അതേസമയം, വിധിയെക്കുറിച്ച് പഠിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആശാറാമിന്റെ വക്താവ് പ്രതികരിച്ചു. വിധിക്കെതിരേ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സൂചന നല്‍കിയ അദ്ദേഹം, രാജ്യത്തെ നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും വ്യക്തമാക്കി. ഇന്ത്യയിലും വിദേശത്തുമായി നാനൂറിലേറെ ആശ്രമങ്ങളും നിരവധി അനുയായികളുമുള്ള ആശാറാം ബാപ്പുവിന്റെ ശിക്ഷാവിധിയുടെ മുന്നോടിയായി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലും വന്‍ സുരക്ഷാസന്നാഹം ഒരുക്കിയിരുന്നു. അനുയായികള്‍ നഗരത്തിലെത്തുന്നത് തടയുന്നതിനായി റോഡ്, റെയില്‍ സംവിധാനങ്ങള്‍ കര്‍ശനമായി പരിശോധിച്ച പോലിസ്, ജോധ്പൂര്‍ നഗരത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി 12 അനുയായികളെ പിടികൂടിയതായും റിപോര്‍ട്ടുകളുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കേസിലെ വിധിപ്രസ്താവം ജയിലിലെത്തി പ്രഖ്യാപിക്കാന്‍ നേരത്തേ രാജസ്ഥാന്‍ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
എന്നാല്‍, ആശാറാമിനെതിരായ വിധിക്കുശേഷം രാജ്യത്ത് അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. പ്രദേശത്തെ സാഹചര്യങ്ങള്‍ പഠിച്ചശേഷം നിയന്ത്രണങ്ങള്‍ അടക്കമുള്ള തീരുമാനങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

RELATED STORIES

Share it
Top