ആശയും ആശങ്കയും പങ്കുവച്ച് എസ്ഡിപിഐ ടേബിള്‍ ടോക്ക്

കാസര്‍കോട്: നല്ല മനസുള്ള കാസര്‍കോട്ടെ മനുഷ്യരുടെ വേദനിക്കുന്ന ഹൃദയങ്ങളാണ് വികസനത്തിന്റെ കാര്യത്തിലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.കാസര്‍കോട് പട്ടണം പാര്‍ക്കിങ്് അസൗകര്യം കാരണം വീര്‍പ്പ്മുട്ടുകയാണെന്നും ബന്ധപ്പെട്ട അധികാരികളുടെ അശ്രദ്ധ വ്യാപര മേഖല തകര്‍ന്നു പോകുന്നതായി വ്യപാരി വ്യവസായി ഏകോപന സമീതി സംസ്ഥാന വൈസ് പ്രസിഡന്റ് അഹ് മദ് ഷരീഫ് പറഞ്ഞു.
വ്യാപാര വ്യവസായ വികസനത്തിനും ടൂറിസത്തിന്റെ വികസനത്തിനും മലയോര റൈല്‍വേ എന്നതും തീര ദേശ  മേഖലകളില്‍ ടൂറിസം കൊണ്ടു വന്നാല്‍ കാസര്‍കോടിന്റെ വികസന കുതിച്ചുചാട്ടമാകുമെന്നും വ്യാപാരി വ്യവസായി ഏകോപന സമീതി ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍ പറഞ്ഞു.സമരങ്ങളേയും പത്രവാര്‍ത്തകളേയും ബന്ധപ്പെട്ടവര്‍ മുഖവിലക്കെടുക്കാത്തത് വികസന മുരടിപ്പിന് ഹേതുവാകുന്നതായി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ടി.എ.ഷാഫി പറഞ്ഞുഇരകളെ സൃഷ്ടിക്കുന്ന വികസനമല്ല വേണ്ടതെന്നും സമരക്കാരെ അരാഷ്ട്രീയക്കാരായി കാണുന്നത് ശെരിയല്ലാ എന്നും കാസര്‍കോടിന്റെ മുരടിപ്പിന് ഇരുമുന്നണികള്‍ക്കും പങ്കുണ്ടെന്ന് ഖാദര്‍ ചട്ടഞ്ചാല്‍ പറഞ്ഞു.കാസര്‍കോട്ടെ വിഷയങ്ങള്‍, ഇല്ലായ്മകള്‍ കണ്ടെത്തിയ പ്രഭാകരന്‍ കമ്മീഷന്‍ നോക്കുകുത്തിയാകുന്നതായും പട്ടണത്തില്‍ അടിസ്ഥാന സൗകര്യമില്ലാത്തത് വളരെ നിര്‍ഭാഗ്യമാണെന്നും തേജസ് ബ്യുറോ ചീഫ് അബ്ദുല്‍ റഹ്മാന്‍ ആലൂര്‍ പറഞ്ഞു. അവികസിതമല്ല അവഗണനയാണ് കാസര്‍കോടെന്നും ജനസാന്ദ്രതയനുസരിച്ച് പ്ലസ്റ്റു ക്ലാസ് മുതല്‍ ഒന്നു തന്നെ കാസര്‍കോടില്ല എന്നും ഇപ്രാവശ്യം തന്നെ പന്ത്രണ്ടായിരം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക്  കാസര്‍കോട് ജില്ലയില്‍ പനിക്കാന്‍ സ്ഥാപനങ്ങളില്ലായെന്നും വിദ്യഭ്യാസ പ്രവര്‍ത്തകന്‍ ഷരീഫ് പവ്വല്‍ പറഞ്ഞുടേബിള്‍ ടോക്കില്‍ മാത്രമായി ചുരുങ്ങാതെ അവകാശങ്ങള്‍ക്കായ് സന്നദ്ധ സംഘടനകളും പാര്‍ട്ടികളും സജീവമാകണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത് പറഞ്ഞു പോപുലര്‍ ഫ്രണ്ട് ഹാരിസ് ടി കെ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ഷാനിദാ ഹാരിസ് എസ് ഡി പി ഐ മുന്‍ ജില്ലാ പ്രസിഡന്റ് എം എ ഷാഫി സംസാരിച്ചു എസ് ഡിപിഐ  ജില്ലാ പ്രസിഡന്റ് എന്‍ യു അബദുല്‍ സലാം വിഷയം അവതരിപ്പിച്ചു സി  ടി  സുലൈമാന്‍, ഖാദര്‍ അറഫ സംസാരിച്ചു.

RELATED STORIES

Share it
Top