ആശങ്ക നിറച്ച് ഇടുക്കി, ട്രയല്‍ റണ്ണിന്റെ സാഹചര്യമില്ലെന്ന് മന്ത്രി

തൊടുപുഴ : ഇടുക്കി ഡാം തുറക്കുന്നതിന് ട്രയല്‍ റണ്ണിന്റെ സാഹചര്യമില്ലെന്ന് മന്ത്രി മന്ത്രി മാത്യു ടി. തോമസ്. അണക്കെട്ടില്‍ ഇപ്പോള്‍ ഒരു മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രമാണ് ഉയരുന്നത്. ജലനിരപ്പുയര്‍ന്നുകൊണ്ടിരുന്നാല്‍ മാത്രമേ ട്രയല്‍ റണ്‍ നടത്തുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. ഏറ്റവുമൊടുവില്, ഇന്നു വൈകീട്ട് മൂന്നിന് പുറത്തിറക്കിയ റിപോര്‍ട്ടനുസരിച്ച്  ജലനിരപ്പ് 2395.50 അടിയാണ്. എന്നാല്‍ കഴിഞ്ഞ 17 മണിക്കൂറിനുള്ളില്‍ ഉയര്‍ന്നത് 0.44 അടി മാത്രമാണ്.അതേസമയം ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്. 2397 അടിയായാല്‍ പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കാനാണ് തീരുമാനം. 2399 അടിയാകുമ്പോഴാണ് അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിക്കുക. ഇതിനുശേഷം 24 മണിക്കൂര്‍ കൂടി കഴിഞ്ഞേ ചെറുതോണിയില്‍ ഷട്ടറുകള്‍ ഉയര്‍ത്തൂ. ഡാമിന്റെ പരമാവധി ശേഷി 2403 അടിയാണ്.

RELATED STORIES

Share it
Top