ആവേശമുയര്‍ത്തി ഡൗണ്‍ ബ്രിഡ്ജ് വടംവലി മല്‍സരം

തിരൂര്‍: തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നിറഞ്ഞൊഴുകിയ കാണികള്‍ക്ക് ആവേശം വിതറി തിരൂര്‍ ഡൗണ്‍ ബ്രിഡ്ജ് സംഘടിപ്പിച്ച രണ്ടാമത് അഖില കേരള വടംവലി മല്‍സരം.  മല്‍സരം തിരൂര്‍ എസ്‌ഐ അബ്ദുല്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. തിരൂര്‍ പ്രസ്സ് ക്ലബ്ബും ഡൗണ്‍ ബ്രിഡ്ജും തമ്മിലുള്ള സൗഹൃദ മല്‍സരവും ടൂര്‍ണമെന്റില്‍ അരങ്ങേറി.
28 ഓളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഫൈനലില്‍ സെവന്‍സ് കോട്ടക്കലിനെ തോ ല്‍പ്പിച്ച് എഗൈന്‍ എക്കാപറമ്പ് കൊണ്ടോട്ടി ചാംപ്യന്‍മാരായി. വിജയികള്‍ക്കു സമ്മാനദാനം ക്ലബ്ബ് പ്രസിഡന്റ് വി അഷ്‌റഫും സെക്രട്ടറി ടിവി മന്‍സൂറും ചേര്‍ന്ന് സമ്മാനിച്ചു.

RELATED STORIES

Share it
Top