ആവേശപോരില്‍ സെര്‍ബിയയെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്കലിനിഗ്രാഡ്: ഗ്രൂപ്പ് ഇയിലെ ആവേശ പോരാട്ടത്തില്‍ സെര്‍ബിയയെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്വിസ് നിര വിജയം പിടിച്ചത്. ഒആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡ് വിജയം പിടിച്ചത്. അഞ്ചാം മിനിറ്റില്‍ ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന ക്രോസിനെ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് മിത്രോവിച്ച് സെര്‍ബിയക്ക് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്തിയാണ് സെര്‍ബിയ കളം പിരിഞ്ഞത്.
എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചെത്തിയ സ്വിസ് നിര 52ാം മിനിറ്റില്‍ സമനില പിടിച്ചു. റീബൗണ്ട് ചെയ്‌തെത്തിയ പന്തിനെ ബുള്ളറ്റ് ഷോട്ടിലൂടെ സാക്ക വലയിലെത്തിക്കുകയായിരുന്നു. പിന്നീടുള്ള സമയത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 90ാം മിനിറ്റില്‍ സ്വിസ് നിര വിജയഗോള്‍ കണ്ടെത്തി. മികച്ച കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഷക്കീരിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് വേണ്ടി വലകുലുക്കിയത്. ജയത്തോടെ സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി.

RELATED STORIES

Share it
Top