ആവേശം ഷൂട്ടൗട്ടിലേക്ക്; മിനര്‍വയെ വീഴ്ത്തി ജംഷഡ്പൂര്‍ ക്വാര്‍ട്ടറില്‍


ലുധിയാന: ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഹീറോ സൂപ്പര്‍ കപ്പില്‍ ജംഷഡ്പൂരിന് തകര്‍പ്പന്‍ ജയം. പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ മിനര്‍വയെ 5-4നായിരുന്നു ജംഷഡ്പൂര്‍ തകര്‍ത്തത്. ജയത്തോടെ മിനര്‍വ പുറത്തേക്ക് പോയപ്പോള്‍ ജംഷഡ്പൂര്‍ ക്വാര്‍ട്ടറിലും സീറ്റുറപ്പിച്ചു.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഗോള്‍ രഹിത സമനില പങ്കിടുകയായിരുന്നു. ഇതോടെ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ആദ്യ അഞ്ച് കിക്കില്‍ ഇരു ടീമുകളും നാലെണ്ണം വലയിലാക്കിയപ്പോള്‍ ഒരെണ്ണം വീതം പാഴാക്കി. പിന്നീട് ലഭിച്ച ആറാം കിക്ക് ഇരു ടീമുകള്‍ക്കും വലയിലെത്തിക്കാനായില്ല. ഇതോടെ ആവേശം ഇരട്ടിച്ചു. എന്നാല്‍ ഏഴാം കിക്ക് മുഹമ്മദ് ഹുസൈന്‍ ജംഷഡ്പൂരിനായി വലയിലെത്തിച്ചപ്പോള്‍ മിനര്‍വയുടെ ഗഗന്‍ദീപിന്റെ കിക്ക് ജംഷഡ്പൂര്‍ ഗോള്‍കീപ്പര്‍ സാങ്ബാന്‍ ഘോഷ് തടുത്തിട്ടതോടെ വിജയം ജംഷഡ്പൂരിനൊപ്പം നില്‍ക്കുകയായിരുന്നു.

RELATED STORIES

Share it
Top