ആവാസ വ്യവസ്ഥ നശിപ്പിക്കാന്‍ ഭരണകൂടത്തിന് അധികാരമില്ല: എന്‍എപിഎം

തിരുവനന്തപുരം: വായുവും മണ്ണും ജലവും ജൈവൈവിധ്യവുമടങ്ങുന്ന ആവാസ വ്യവസ്ഥ നശിപ്പിക്കാന്‍ ഭരണകൂടത്തിന് അവകാശമില്ലെന്ന് എന്‍എപിഎം കോ-ഓഡിനേറ്റര്‍ കുസുമം ജോസഫ് പറഞ്ഞു. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തെ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ എന്‍എപിഎമ്മിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സെക്രട്ടേറിയററ്റിനു മുമ്പില്‍ നടത്തിയ പ്രതിഷേധധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സമ്മേളനത്തില്‍ എം മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.  പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം, എം മോഹന്‍ദാസ്, ആര്‍അജയന്‍, ഹാഷിം ചേന്ദാംപിള്ളി, കെകെ ദേവദാസ്, ആന്റൊ ഏലിയാസ്, ബി ശ്രീകുമാര്‍, ലോഹ്യവിചാരവേദി ദേവരാജന്‍, അഡ്വ. അനീഷ് ലൂക്കോസ്, എസ് ഉഷ, ശ്രീധര്‍ തണല്‍ പ്രതിഷേധ യോഗത്തിനും മാര്‍ച്ചിനു നേതൃത്വം നല്‍കി.

RELATED STORIES

Share it
Top