ആവശ്യാനുസരണം ഫ്രീസോണുകള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭയ്ക്ക് അധികാരംദോഹ: രാജ്യത്ത് കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ വാണിജ്യ പദ്ധതികള്‍ തുടങ്ങുന്നതിനുമായി ആവശ്യാനുസരണം സ്വതന്ത്ര വ്യവയാസ മേഖലകള്‍ (ഫ്രീ സോണുകള്‍) സ്ഥാപിക്കുന്നതിന് മന്ത്രിസഭയ്ക്ക് അധികാരം നല്‍കുന്ന നിയമം നടപ്പിലാക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം. ശൂറാ കൗണ്‍സില്‍ അംഗീകരിച്ച നിയമത്തിലാണ് മന്ത്രിസഭ അന്തിമ തീരുമാനമെടുത്തത്. ഇക്കോണമിക് സോണ്‍സ് കമ്പനി ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ ശുപാര്‍ശയനുസരിച്ചാണ് സ്വതന്ത്ര മേഖലകള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിക്കുക. പൗരന്മാരുടെയോ അല്ലാത്തതോ ആയ ഏത് തരത്തിലുള്ള കമ്പനികള്‍ക്കും ഫ്രീസോണില്‍ പ്രവര്‍ത്തനം തുടങ്ങാവുന്നതാണ്.  ഫ്രീസോണില്‍ ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാജ്യത്ത് മറ്റെന്തെങ്കിലും ലൈസന്‍സോ അനുമതിയോ രജിസ്‌ട്രേഷനോ ആവശ്യമില്ല. സ്ഥാപനത്തിന്റെ മൂലധനം, വരുമാനം, ലാഭം, നിക്ഷപം എന്നിവ രാജ്യത്തിനു പുറത്തേക്കു മാറ്റുന്നതിനും ഒരു നിയന്ത്രണവുമുണ്ടാകില്ലെന്നും നിയമത്തില്‍ പറയുന്നു.റിയല്‍ എസ്റ്റേറ്റ് ട്രാന്‍സാക്ഷനും ഡോക്യുമെന്റേഷനുമുള്ള ഇലക്‌ട്രോണിക് ട്രാന്‍സാക്ഷന്‍സ് ആന്റ് കൊമേഴ്‌സ് നിയമം പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ചുള്ള അപേക്ഷ മന്ത്രിസഭ അംഗീകരിച്ചു.  രാജ്യത്തെ വീടുകളുടെയും സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് നടത്തുന്നതിനുള്ള സെന്‍സസ് 2020 പദ്ധതിക്കും ഇന്നലെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. ഉപപ്രധാനമന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല സെയ് അല്‍മഹ്മൂദ് അജന്‍ഡ വിശദീകരിച്ചു. മസ്ജിദ് ഇമാമുമാരുടെ വാര്‍ഷിക അവധി സംബന്ധിച്ച് ഔഖാഫ് മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദേശവും അംഗീകരിച്ചു. മൂന്നു വര്‍ഷത്തില്‍ അധികരിക്കാത്ത കാലയളവിനുള്ളില്‍ വാര്‍ഷിക അവധിയെടുക്കാമെന്നും മൂന്നു വര്‍ഷം പിന്നിട്ടാല്‍ ഉപയോഗിക്കാത്ത അവധികള്‍ക്ക് അവലന്‍സോ ആനുകൂല്യമോ ലഭിക്കില്ലെന്നും നിബന്ധനയില്‍ പറയുന്നു.

RELATED STORIES

Share it
Top