ആവശ്യങ്ങള്‍ അംഗീകരിച്ചു; താലൂക്ക് ആശുപത്രി മാര്‍ച്ച് ഒഴിവാക്കി

കാസര്‍കോട്: ബദിയടുക്ക താലൂക്ക് ആശ്രുപത്രിയിലേക്ക് നാളെ മുസ്്‌ലിംലീഗ് മണ്ഡലം കമ്മിറ്റി നടത്താനിരുന്ന മാര്‍ച്ച് മാറ്റിവച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ് ഉന്നയിച്ച അഞ്ചില്‍ നാല് ആവശ്യങ്ങളും അംഗീകരിച്ചസാഹചര്യത്തിലാണ് മാര്‍ച്ച് ഒഴിവാക്കിയത്. കാഷ്വാലിറ്റി സേവനം 24 മണിക്കൂറും ലാബ് സംവിധാന സേവനം ഞാറാഴ്ച്ചയും ലഭ്യമാക്കും പേരിന് മാത്രമുള്ള ഐപി സംവിധാനം കാര്യക്ഷമമാക്കാനും പുതിയ ഡോക്ടറെ നിയമിച്ച് ഡെന്റല്‍ ക്ലിനിക്ക് ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
എന്‍ എ നെല്ലിക്കുന്ന് എംഎ ല്‍എ, എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട, അബ്ബാസ്ബീഗം തുടങ്ങിയവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top