ആവശ്യക്കാരില്ല; വൈക്കോല്‍ നശിക്കുന്നു

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും നേതൃത്വം നല്‍കി പാടശേഖര സമിതി വെട്ടിക്കാട്ട് ഏലായില്‍ നടത്തിയ നെല്‍കൃഷിയില്‍ നിന്നും ലഭിച്ച വൈക്കോല്‍ മഴയും വെയിലും ഏറ്റ് നശിക്കുന്നു. കഴിഞ്ഞ മകര കൊയ്ത്ത് സമയത്ത് ലഭിച്ച വൈക്കോലാണ് നശിക്കുന്നത്. മികച്ച വിളവായിരുന്നു നെല്ല് ഇനത്തിലും വൈക്കോല്‍ ഇനത്തിലും ലഭിച്ചത്. നെല്ല് അപ്പോള്‍ തന്നെ വില്‍ക്കുകയും കര്‍ഷകര്‍ക്ക് ഇതിന്റെ വില വീതിച്ചുനല്‍കുകയും ചെയ്തു. വൈക്കോല്‍ വില്‍ക്കാം എന്ന പ്രതീക്ഷയില്‍ കെട്ടുകളാക്കി വച്ചങ്കിലും പ്രതീക്ഷിച്ചതുപോലെ ആവശ്യക്കാരെത്തിയില്ല. ആദ്യഘട്ടങ്ങളില്‍ ടാര്‍പാളിനും മറ്റും ഇട്ട് വൈക്കോല്‍ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഇത് ഉപേക്ഷിച്ചു. ഇപ്പോള്‍ വൈക്കോല്‍ ഇവിടെ കിടന്ന് നശിക്കുകയാണ്.

RELATED STORIES

Share it
Top