ആഴ്‌സനലിന് അഞ്ച് ഗോള്‍ ജയം; ലിവര്‍പൂളിനെ വീഴ്ത്തി ചെല്‍സി


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഉശിരന്‍ പോരാട്ടത്തില്‍ ആഴ്‌സനലിനും ചെല്‍സിക്കും ജയം. ആഴ്‌സന്‍ വെങറുടെ പരിശീലനത്തിന് കീഴില്‍ അവസാന ഹോം മല്‍സരത്തിനിറങ്ങിയ ആഴ്‌സനല്‍ ബേണ്‍ലിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ആബ്‌മെയാങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ലാക്കസെറ്റ, കോളാസിനാക്, ഇവോബി എന്നിവരും ആഴ്‌സനലിനായി വലകുലുക്കി. 60 പോയിന്റുള്ള ആഴ്‌സനല്‍ അഞ്ചാം സ്ഥാനത്തും 54 പോയിന്റുള്ള ബേണ്‍ലി ഏഴാം സ്ഥാനത്തുമാണ്.
അതേ സമയം കരുത്തരായ ലിവര്‍പൂളിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സി തകര്‍ത്തത്. 32ാം മിനിറ്റില്‍ ഒലിവര്‍ ജിറൗഡാണ് ചെല്‍സിക്കായി ലക്ഷ്യം കണ്ടത്. 72 പോയിന്റുള്ള ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തും 69 പോയിന്റുള്ള ചെല്‍സി അഞ്ചാം സ്ഥാനത്തുമാണ്.

RELATED STORIES

Share it
Top