ആള്‍മാറാട്ടം: രണ്ടുപേര്‍ പിടിയില്‍

കളമശ്ശേരി: പോലിസെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തി കബളിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേരെ കളമശ്ശേരി പോലിസ് പിടികൂടി. ഇടുക്കി കല്ലാര്‍ സ്വദേശി രാജേന്ദ്രപ്രസാദ്(47), ഇടുക്കി നെടുങ്കണ്ടം സ്വദേശി അമല്‍(26) എന്നിവരെയാണ് കളമശ്ശേരി എസ്‌ഐ പ്രശാന്ത് ക്ലിന്റ്, സിപിഒമാരായ ബാബു, ജെസ്ജിത് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കളമശ്ശേരി എച്ച്എംടി കോളനി പെരിങ്ങഴ ഭാഗത്ത് റജിനാ താജുദ്ദീന്‍ എന്ന സ്ത്രീയുടെ അടുത്താണ് പ്രതികള്‍ ആള്‍മാറാട്ടം നടത്തി കബളിപ്പിക്കാന്‍ ശ്രമിച്ചത്.
കേസിലെ ഒന്നാംപ്രതി രാജേന്ദ്രപ്രസാദ് പീരുമേട് സബ് ജയിലില്‍ കഴിയുന്ന സണ്ണി എന്നയാള്‍ക്ക് വേണ്ടി വ്യാജരേഖകള്‍ ഉണ്ടാക്കി കോടതിയില്‍ സമര്‍പ്പിച്ച് വിവിധ കേസുകളില്‍ ജാമ്യം നേടിക്കൊടുത്ത കാര്യത്തിന് കേരളത്തിലെ വിവിധ സ്‌റ്റേഷനുകളില്‍ കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞ് വരവെയാണ് പോലിസിന്റെ പിടിയിലായത്.
കളമശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top