ആള്‍മറയില്ലാത്ത കിണറുകള്‍ക്കെതിരേ നടപടി എടുക്കാന്‍ അധികൃതര്‍ മടിക്കുന്നു

ചാമംപതാല്‍: ആള്‍മറയില്ലാത്ത കിണറുകള്‍ മരണ കിണറുകളാവുമ്പോഴും നടപടിയെടുക്കേണ്ട തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ നടപടിയെടുക്കാന്‍ മടിക്കുന്നു.ആള്‍മറയില്ലാത്ത കിണറുകള്‍ക്ക് സ്ഥലമുടമ തന്നെയാണ്  സംരക്ഷണഭിത്തിയോ, വേലിയോ നിര്‍മിക്കേണ്ടത്. ഇതിനു നിര്‍ദേശം നല്‍കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും.ചട്ടം പാലിക്കാത്തവര്‍ക്കെതിരേ നിയമ നടപടിക്കു ശുപാര്‍ശ ചെയ്യാനുള്ള അധികാരവും തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ട്. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. കഴിഞ്ഞ  ആഴ്്ച എലിക്കുളം പഞ്ചായത്തില്‍ പനമറ്റത്ത് സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയില്‍ ആള്‍മറയില്ലാത്ത കിണറില്‍ വീണ് മരണപ്പെട്ടിരുന്നു. വാഴൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നിലവിലുള്ള ഇത്തരം കിണറുകളെ സംബന്ധിച്ച വിവരശേഖരണം നടത്തണമെന്നപേക്ഷിച്ചു കൊണ്ട് മൂന്ന്  വര്‍ഷം മുമ്പു കൊടുത്ത അപേക്ഷ പഞ്ചായത്തു കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്കു വന്നെങ്കിലും അന്ന് ഒരംഗം മാത്രമേ അതിനു പിന്തുണ നല്‍കിയുള്ളുവെന്ന്  പരാതിക്കാരന്‍ ചാമംപതാല്‍ സ്വദേശി ജോസ് പ്രകാശ് പറഞ്ഞു. നിര്‍ധനര്‍ക്കു കിണറിനു ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് ഫണ്ട് നല്‍കുന്നതിന് പഞ്ചായത്ത് നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

RELATED STORIES

Share it
Top