ആള്‍ദൈവങ്ങളുടെ ചെപ്പടി വിദ്യകള്‍ തുറന്നുകാട്ടി ഗോപിനാഥ് മുതുകാട്‌

ആള്‍ദൈവങ്ങളുടെ ചെപ്പടി വിദ്യകള്‍ തുറന്നുകാട്ടി ഗോപിനാഥ് മുതുകാട്‌കോഴിക്കോട്്്: വിദ്യഭ്യാസമുള്ളവരുടെ അന്ധവിശ്വാസമാണ് എഴുത്തും വായനയുമറിയാത്ത സാധാരണക്കാരന്റെ അന്ധവിശ്വാസത്തെക്കാള്‍ ഏറെ ദയനീയമെന്ന്  മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. രാജ്യത്ത് ചെപ്പടിവിദ്യകള്‍ കാണിക്കുന്ന ആള്‍ദൈവങ്ങളുടെ വലയില്‍ കുടുങ്ങുന്നവരെറെയും നല്ല വിദ്യാഭ്യാസം നേടിയവരാണ്. ആര്‍ക്കും പരിശീലനത്തിലൂടെ സ്വായത്തമാക്കാവുന്ന മാജിക് വിദ്യകളിലൂടെയാണ് ആള്‍ദൈവങ്ങള്‍ ഭക്തരെ പറ്റിക്കുന്നതെന്ന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റലിന്റെ ഭാഗമായി നടന്ന ‘ആള്‍ദൈവങ്ങളും മാജിക്കുകാരും’ എന്ന സെഷനില്‍ മാജിക് വിദ്യകളിലൂടെ മുതുകാട് തെളിയിച്ചു. അന്തരീക്ഷത്തില്‍ നിന്ന്് ഭസ്‌മെടുക്കുക, പുണ്യതീര്‍ത്ഥത്തില്‍ നിന്ന് തീയും പുകയും ഉണ്ടാക്കുക, സ്റ്റില്‍ സ്പൂണ്‍ നോട്ടം കൊണ്ട് വളക്കുക തുടങ്ങിയ മാജിക്കുകള്‍ അദ്ദേഹം കാണിച്ചു. കാണികളെ സ്റ്റേജില്‍ വിളിച്ച് അവരുടെ മനസിലുള്ള കാര്യങ്ങള്‍ പറയുന്നതുള്‍പ്പടെ വ്യത്യസ്തമായ മാജിക്കല്‍ വിദ്യകള്‍കൊണ്ട് മുതുകാട് ജനങ്ങളെ കയ്യിലെടുത്തു.  മതങ്ങളാണ് ആള്‍ദൈവങ്ങളെ വളര്‍ത്തുന്നതെന്നും അവരുടെ ചെപ്പടിവിദ്യകള്‍ക്കെതിരേ പുതുതലമുറയിലെ കുരുന്നുകളെ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പരിപാടിയില്‍ സനിതാ മനോഹര്‍ മോഡറേറ്ററായി. ആള്‍ ദൈവങ്ങളെ വിമര്‍ശിക്കുമ്പോഴെക്കും അവരെ ഏതെങ്കിലുമൊരു മതവുമായി കൂട്ടിച്ചേര്‍ന്ന് പക്ഷം പിടിച്ച് ചിന്തിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്ന് സനിത പറഞ്ഞു.

RELATED STORIES

Share it
Top