ആള്‍ദൈവം രാംപാലിന് ജീവപര്യന്തം

ഹിസാര്‍: ആള്‍ദൈവം രാംപാലിനെയും 13 അനുയായികളെയും മറ്റൊരു കൊലപാതക കേസില്‍ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചു. ഹിസാര്‍ ജില്ലയിലെ ബര്‍വാലാ പോലിസ് സ്‌റ്റേഷനില്‍ 2014 നവംബര്‍ 19ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി 67കാരനായ രാംപാലിനെയും മറ്റും ശിക്ഷിച്ചത്. 2014 നവംബര്‍ 19ന് ഹിസാര്‍ ജില്ലയിലെ രാംപാലിന്റെ ആശ്രമത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.
കൊലപാതകക്കുറ്റം ചുമത്തി അന്നേദിവസം തന്നെ അയാളെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച മറ്റൊരു കൊലക്കേസില്‍ രാംപാലിനെയും അനുയായികളെയും ജീവപര്യന്തരം തടവിനു ശിക്ഷിച്ചിരുന്നു. ഇരകളെ അന്യായമായി ഹിസാറിലെ ആശ്രമത്തില്‍ തടവില്‍ വച്ച കേസിലും മറ്റു രണ്ടു കൊലപാതകക്കേസിലും രാംപാല്‍ യാദവും അനുയായികളും കുറ്റക്കാരാണെന്നു കോടതി ഒക്ടോബര്‍ 11ന് കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top