ആള്‍ക്കൂട്ട വിചാരണ: ഡോക്ടര്‍ക്ക് പിന്തുണയുമായി ഐഎംഎ

കൊച്ചി: ആറ്റിങ്ങല്‍ കെടിസിടി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ. ബേബി ഷെറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കു വിധേയമാക്കിയ സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന വ്യാപകമായി ഐക്യദാര്‍ഢ്യദിനം ആചരിച്ചു. വനിതാ ഡോക്ടര്‍ക്കെതിരേ നവമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയവര്‍ക്കെതിരേ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. വര്‍ഗീസ് ചെറിയാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top