ആള്‍ക്കൂട്ട കൊല: ഫലപ്രദമായ നടപടി വേണം- സുധീരന്‍

തിരുവനന്തപുരം: രാജ്യത്തെ ആള്‍ക്കൂട്ട കൊലകള്‍ തടയുന്നതില്‍ വീഴ്ച വരുത്തുന്ന സര്‍ക്കാരുകള്‍ക്കെതിരേ ഫലപ്രദമായ നടപടി സ്വീകരിക്കാനും സുപ്രിംകോടതിക്കാവണമെന്ന് വി എം സുധീരന്‍.
ആള്‍ക്കൂട്ട കൊലകള്‍ തടയണമെന്ന് സുപ്രിംകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതിന്റെ ചൂടാറുന്നതിനു മുമ്പുതന്നെ രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ അക്ബര്‍ ഖാന്‍ എന്ന യുവാവിനെ പശുക്കടത്ത് ആരോപിച്ച് വളഞ്ഞിട്ട് തല്ലിക്കൊന്നിരിക്കുന്നു. കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പതിവുപോലെ മുഖ്യമന്ത്രി വസുന്ധര രാെജ പറയുകയും ചെയ്തു.
ഇതിനു മുമ്പും പശുക്കടത്ത് ആരോപിച്ചുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ആള്‍വാര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
സുപ്രിംകോടതി നിര്‍ദേശം നടപ്പാക്കുമെന്ന് ഉറപ്പുവരുത്താനും അതില്‍ വീഴ്ച വരുത്തുന്ന സര്‍ക്കാരുകള്‍ക്കെതിരേ ഫലപ്രദമായ നടപടി സ്വീകരിക്കാനും സുപ്രിംകോടതിക്കാവണം.
ഇല്ലെങ്കില്‍ ഇത്തരം നിര്‍ദേശങ്ങള്‍ക്ക് പുല്ലുവിലയായിരിക്കും വര്‍ഗീയ കോമരങ്ങള്‍ നയിക്കുന്ന സംസ്ഥാന ഭരണകൂടങ്ങളുടേത്.

RELATED STORIES

Share it
Top