ആള്‍ക്കൂട്ട കൊലയെ ന്യായീകരിച്ച് ബിജെപി മന്ത്രി

ജയ്പൂര്‍: ആള്‍ക്കൂട്ട കൊലയെ ന്യായീകരിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അര്‍ജുന്‍ രാം മേഘ്‌വാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതല്‍ പ്രശസ്തനാവുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ നാട്ടില്‍ സംഭവിക്കുമെന്നായിരുന്നു മേഘ്‌വാളിന്റെ മറുപടി. ബിഹാര്‍ തിരഞ്ഞെടുപ്പു സമയത്ത് പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കലായിരുന്നു ട്രെന്റ്. യുപി തിരഞ്ഞെടുപ്പിന്റെ സമയത്ത് അത് ആള്‍ക്കൂട്ട കൊലപാതകമായി. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പാവുമ്പോള്‍ വേറെ എന്തെങ്കിലും വിഷയമാവും വിവാദമാവുക. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ മോദി ചെയ്യുന്നുണ്ട്. അതിന്റെ ഫലങ്ങളാണ് ഇക്കാണുന്നതെന്നു മന്ത്രി പറഞ്ഞു. ഈ ആക്രമണങ്ങളെ ബിജെപി അപലപിക്കുന്നു. പക്ഷേ, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സിഖ് വിരുദ്ധ കലാപക്കാലത്തുണ്ടായ അതിക്രമങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ ആള്‍ക്കൂട്ട ആക്രമണമെന്നും മേഘ്‌വാള്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top