ആള്‍ക്കൂട്ട കൊലപാതകം: സുപ്രിംകോടതി നിര്‍ദേശം അടിയന്തരമായി നടപ്പാക്കണം- ലോയേഴ്‌സ് ഫോറം

മലപ്പുറം: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് അത് തടയുന്നതിന് കര്‍ശന നടപടികള്‍  ഉണ്ടാവണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ ലോയേഴ്‌സ് ഫോറം ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു. സൂപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള നിയമ നിര്‍മാണവും നടപടികളും കേന്ദ്ര, കേരള സര്‍ക്കാറുകളുടെ ഭാഗത്തു നിന്നും അടിയന്തിരമായി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ ജില്ലാതല ഉദ്ഘാടനം  സംസ്ഥാന പ്രസിഡന്റ് അഡ്വ. യു എ ലത്തീഫ് നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ സി അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്ന ലോയേഴ്‌സ് ഫോറം ഭാരവാഹി ഹാറൂണ്‍ റഷീദിന് യാത്രയയപ്പ്  നല്‍കി. സംസ്ഥാന സെക്രട്ടറി അഡ്വ. റെജിന, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി അബൂസിദ്ദീഖ്, ജില്ലാ വൈ. പ്രസിഡന്റ്  അഡ്വ. പി ഹാരിഫ്, ജില്ലാ ഖജാഞ്ചി അഡ്വ. എം പി ഹുസൈന്‍, ജില്ലാ  ഭാരവാഹികളായ  അഡ്വ. ശിഹാബ് പൊ ന്മള, അഡ്വ. എ പി ഇസ്മായില്‍ , സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ അഡ്വ. കെ കെ സെയ്തലവി, അഡ്വ ഹംസ കുരിക്കള്‍, യൂനിറ്റ് ഭാരവാഹികളായ അഡ്വ.അഫീഫ് പറവത്ത്, ഹാറൂണ്‍ റഷീദ്, മുജീബ് റഹ്്മാന്‍, അഡ്വ. കെ കെ നസറുഹഖ്  സംസാരിച്ചു.

RELATED STORIES

Share it
Top