ആള്‍ക്കൂട്ട കൊലപാതകം: അന്വേഷണ ചുമതല ഡിവൈഎസ്പിക്ക്

അഞ്ചല്‍: പശ്ചിമ ബംഗാള്‍ സ്വദേശിയായ മണിക് റോയിയെ അഞ്ചലില്‍ മോഷണക്കുറ്റമാരോപിച്ച് സദാചാര ഗുണ്ടകള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതല പുനലൂര്‍ ഡിവൈഎസ്പി ബി അനില്‍കുമാറിന് കൈമാറി. കഴിഞ്ഞ ദിവസം റൂറല്‍ എസ്പി ബി അശോകന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പുനലൂര്‍ ഡിവൈഎസ്പി ബി അനില്‍കുമാര്‍, ഒപ്പമുണ്ടായിരുന്നു. സംഭവത്തില്‍  കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടായിരുന്നു എന്നുള്ള ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതാണെന്നും മരിച്ചയാളിന്റെ കുടുംബത്തിന് പോലിസ് സാമ്പത്തിക സഹായം നല്‍കുമെന്നും  എസ്പി പി അശോകന്‍ പറഞ്ഞു

RELATED STORIES

Share it
Top