ആള്‍ക്കൂട്ട കൊലകള്‍: ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്കെന്ന് സുപ്രീംകോടതി


ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് സുപ്രീംകോടതി. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ എന്തു ചെയ്യാനാകുമെന്ന് നാല് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഗോരക്ഷ ഗുണ്ടകളുടേതടക്കമുള്ള ആള്‍കൂട്ട അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക നിയമം വേണം. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന പൊലീസുകാര്‍ക്കെതിരെ ശിക്ഷാനടപടി വേണമെന്നും ഇരകള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നാലാഴ്ചക്കകം വിധി നടപ്പാക്കി സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആള്‍കൂട്ട അതിക്രമങ്ങള്‍ തടയാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറുപ്പെടുവിക്കണം എന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി. ജനാധിപത്യമെന്നാള്‍ ആള്‍ക്കൂട്ട ഭരണമല്ല. പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളും കൊലയും ശക്തമായി തടയണം. ആള്‍കൂട്ട അതിക്രമത്തെയും കൊലപാതകത്തെയും പ്രത്യേക വകുപ്പായി കണക്കാക്കി ശിക്ഷ് വ്യവസ്ഥ ചെയ്ത് കൊണ്ടുള്ള നിയമം നിര്‍മ്മിക്കുന്ന കാര്യം പാര്‍ലമെന്റ് പരിഗണക്കണമെന്നും ചീഫ് ജസ്റ്റ്‌സ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് നിര്‍ദ്ദേശിച്ചു. അടുത്തമാസം 28 ന് സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് കോടതി പരിശോധിക്കും.

RELATED STORIES

Share it
Top