'ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തുന്ന സ്വന്തം പാര്‍ട്ടിക്കാരെ തടയാന്‍ മോദി തയ്യാറാവണം'’

ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തുന്ന സ്വന്തം പാര്‍ട്ടിക്കാരെ തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ‘
ഹിന്ദു പാകിസ്താന്‍’പരാമര്‍ശത്തിന്റെ പേരില്‍ ആക്രമണം നേരിട്ടതടക്കമുള്ള വിഷയങ്ങളെക്കുറിച്ച് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനു നേര്‍ക്കുണ്ടായ സംഘപരിവാര ആക്രമണത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ രാജ്യത്തു വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്ക് ഉദാഹരണമാണ്.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തുന്നവര്‍ രാജ്യത്തെ മതേതര, ജനാധിപത്യ സംവിധാനങ്ങള്‍ക്കു നേരെ കൂടിയാണ് ആക്രമണം നടത്തുന്നത്. ഇത്തരം രാജ്യദ്രോഹികളെ അമര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും തരൂര്‍ പറഞ്ഞു. തരൂരിന്റെ പ്രസംഗത്തോട് കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബേ രൂക്ഷമായി പ്രതികരിച്ചു.

RELATED STORIES

Share it
Top