ആള്‍ക്കൂട്ട ആക്രമണങ്ങള്‍ മലയാളി സമൂഹത്തിന് നാണക്കേട് : ഡോ. വല്‍സലന്‍ വാതുശ്ശേരി

തൃശൂര്‍: അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിനെ മൃഗീയമായി മര്‍ദിച്ചുകൊന്ന കിരാതനടപടി മലയാളി സമൂഹത്തിന് നാണക്കേടാണെന്ന്്് യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ്്് ഡോ. വല്‍സലന്‍ വാതുശ്ശേരി.
യുവകാലാസാഹിതി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തി ല്‍ സംഘടിപ്പിച്ച മാധൂ മാപ്പ്്് പ്രതിഷേധകൂട്ടയ്മ ഉദ്ഘാടനം ചെയ്യക്കുകയായിരുന്നു അദ്ദേഹം. മലയാളി മനസ്സില്‍ അടുത്തിടെയായി ഉറഞ്ഞുകൂടുന്ന നാസിസമെന്ന സ്വഭാവ വൈകൃതത്തിന്റെ ഇരകൂടിയാണ് മധു എന്ന്് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്‍ ജില്ലാ പഞ്ചായത്ത്്് പ്രസിഡന്റ്്് ഷീല വിജയകുമാര്‍, വനിത കലാസാഹിതി സംസ്ഥാന പ്രസിഡന്റ്് ലില്ലി തോമസ്, മഹിള സംഘം ജില്ലാ സെക്രട്ടറി എം സ്വര്‍ണ്ണലത, ജോയിന്റ്്് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എ ശിവന്‍, സി വി പൗലോസ്, വനിത കലാസാഹിതി ജില്ലാ സെക്രട്ടറി സാറാമ റോപ്‌സണ്‍  സംസാരിച്ചു.

RELATED STORIES

Share it
Top