ആള്‍ക്കൂട്ടക്കൊല: ദൃശ്യങ്ങള്‍ വ്യാജമെന്ന് പോലിസ്

മുംബൈ: കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയവരുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ വ്യാജമെന്ന് പോലീസ്. ഇത്തരത്തില്‍ തെറ്റായി പ്രചരിപ്പിച്ച അഞ്ചോളം ദൃശ്യങ്ങളാണ് പോലീസ് കണ്ടെത്തിയത്. സംസ്ഥാനത്തിന് പുറത്ത് നടന്ന സംഭവങ്ങളാണ് ഇത്തരത്തില്‍ പരിഭ്രാന്തി പരത്തുന്ന രീതിയില്‍ പ്രചരിച്ചത്. ഇവ ബംഗലൂരു, സിറിയ, കറാച്ചി, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ ചിത്രീകരിച്ചവയാണെന്നും പോലീസ് പറഞ്ഞു.
ദൃശ്യങ്ങള്‍ ഇനിയും പ്രചരിക്കുന്നത് തടയണമെന്നും മാറ്റങ്ങള്‍ വരുത്തിയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും മഹാരാഷ്ട്ര എഡിജിപി ബിബിന്‍ ബിഹാരി അറിയിച്ചു. ഇവ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും ബിഹാരി കൂട്ടിച്ചേര്‍ത്തു. സംഭവത്തെ കുറിച്ച് സൈബര്‍ സെല്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ഒന്നരമാസത്തിനിടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ 10 പേരാണ് മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടത്. തെറ്റായ പ്രചരണങ്ങളെ തുടര്‍ന്ന് പലയിടത്തും ആളുകള്‍ സംഘടിക്കുകയായിരുന്നുവെന്നും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top