ആള്‍ക്കൂട്ടക്കൊല: ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം

രാംഗഡ്: പശുക്കടത്തിന്റെ പേരില്‍ ജാര്‍ഖണ്ഡിലെ രാംഗഡില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന അലിമുദ്ദീന്‍ അന്‍സാരിയുടെ ഭാര്യക്ക് ജില്ലാ ജഡ്ജി വിധാന്‍ചന്ദ്ര ചൗധരി നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ കൈമാറി. അലിമുദ്ദീന്‍ അന്‍സാരിയുടെ ഭാര്യ മറിയം ഖാതൂനാണ് ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അഞ്ചുലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങിയത്. പശുക്കടത്ത് ആരോപിച്ച് 2017 ജൂണ്‍ 30നാണ് രാംഗഡ് നഗരത്തില്‍ അലിമുദ്ദീനെ ഹിന്ദുത്വര്‍ മര്‍ദിച്ചുകൊന്നത്. കേസില്‍ 11 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. എന്നാല്‍, ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് 11 പ്രതികളില്‍ 10 പേര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. ഇരയുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് വിചാരണാവേളയില്‍ ആവശ്യപ്പെട്ടിരുന്നതായി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് കെ ശുക്ല പറഞ്ഞു.

RELATED STORIES

Share it
Top