ആള്‍ക്കൂട്ടകൊല അവസാനിക്കണമെങ്കില്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്ന് ആര്‍എസ്എസ് നേതാവ്

റാഞ്ചി: പശുക്കടത്ത് ആരോപിച്ചുള്ള ആള്‍ക്കൂട്ട കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങള്‍ രാജ്യത്ത് ഇല്ലാതാവണമെങ്കില്‍ ബീഫ് കഴിക്കുന്നത് ജനം നിര്‍ത്തണമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഇത്തരം പ്രശ്‌നങ്ങളില്‍ മൂല്യങ്ങള്‍ക്ക് (സംസ്‌കാരം)പ്രാധാന്യം നല്‍കണം. ആള്‍കൂട്ട കൊലയെ ന്യായികരിക്കാന്‍ കഴിയില്ല.അതുപോലെ ഗോഹത്യയും ശരിയല്ല.  ഒരു മതവും പശുവിനെ കൊല്ലുന്നത് അംഗീകരിക്കുന്നില്ല.ക്രിസ്തു മതം എടുത്താല്‍ യേശുക്രിസ്തു ജനിച്ചത് പശുതൊഴുത്തിലാണ്. അതിനാലാണ് അവര്‍ വിശുദ്ധ പശു എന്നു ഉപയോഗിക്കുന്നത്. ഇസ്ലാമില്‍ മദീന,മക്ക അടക്കമുള്ള പുണ്യനഗരങ്ങളില്‍ ഗോഹത്യ വിലക്കിയിട്ടുണ്ടെന്നും ഇന്ദ്രേഷ് പറയുന്നു. നമ്മുടെ രാജ്യത്ത് ഗോഹത്യ നിരോധിച്ചിട്ടുണ്ട്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാനും സാധിക്കും. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പൊതു സമൂഹം ശരിയായ മൂല്യബോധമാണ് കാണിക്കേണ്ടതെന്നുമാണ് നേതാവിന്റെ അഭിപ്രായം

RELATED STORIES

Share it
Top