ആള്‍ക്കൂട്ടം കൊന്നത് തന്റെ അനുജനെ: മമ്മൂട്ടി

തിരുവനന്തപുരം: മധുവിനെ ആദിവാസി എന്നു വിളിക്കരുതെന്ന് സിനിമാതാരം മമ്മൂട്ടി. ഞാന്‍ അവനെ അനുജന്‍ എന്നുതന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മമ്മൂട്ടി വ്യക്തമാക്കി. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെയാണ്.
വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്നു വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നുകൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്നു സ്വയം പ്രഖ്യാപിക്കുന്നതെന്നും മമ്മൂട്ടി ചോദിക്കുന്നു. “മധൂ, നിനക്ക് മാപ്പ്’ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

RELATED STORIES

Share it
Top