ആള്‍കൂട്ട കൊല മോദിയുടെ പ്രശസ്തിയുടെ പ്രതിഫലനമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആല്‍വാറില്‍ ഇന്നലെയുണ്ടായ ആള്‍കൂട്ടകൊലയെ നിസാരവല്‍ക്കരിച്ച് മന്ത്രി. ഇന്നലത്തേത് അടക്കമുള്ള ആള്‍കൂട്ട കൊലകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്തിയുടെ പ്രതിഫലനമാണെന്നാണ് കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘാള്‍ പറഞ്ഞത്.മോദിയുടെ പ്രശസ്തി കൂടുംതോറും ഇത്തരം സംഭവങ്ങളും വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു. ബീഹാര്‍ തിരഞ്ഞെടുപ്പ് സമയത്ത് അവാര്‍ഡ് വാപ്‌സി, യുപി തിരഞ്ഞെടുപ്പ് സമയത്ത് ആള്‍കൂട്ട കൊല..ഇനി 2019ലെ പൊതുതിരഞ്ഞെടുപ്പ് സമയത്ത് അത് മറ്റ് പലതുമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top