'ആളൊരുക്കം' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചുദമ്മാം: ഈ വര്‍ഷത്തെ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ളത് ഉള്‍പ്പെടെ എട്ടോളം വിവിധ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ 'ആളൊരുക്കം' മലയാള സിനിമ ദമ്മാമില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പാകെ പ്രദര്‍ശിപ്പിച്ചു. സൗദി മലയാളി വിഷ്വല്‍ ലിറ്റററി ഫോറമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. മൂന്ന് പതിറ്റാണ്ടിലധികമായി ദമ്മാമില്‍ ജോലിചെയ്യുന്ന മലയാളി സംരംഭകനായ ജോളി ലോനപ്പന്‍ ജോളിവുഡ് പ്രൊഡക്ഷന്റെ ബാനറിലാണ് പടം നിര്‍മിച്ചത്. ഗള്‍ഫിലെ ആദ്യത്തെ പ്രദര്‍ശനമായിരുന്നു ദമ്മാമിലേത്. അസാധാരണ പ്രമേയവും ശക്തമായ ദൃശ്യ ഭാഷയും ഇന്ദ്രന്‍സുള്‍പ്പെടെയുള്ള നടീനടന്മാരുടെ മികവുറ്റ അഭിനയവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ഓട്ടന്‍ തുള്ളല്‍ കലാകാരനായ പപ്പു പിഷാരടി 16 വര്‍ഷം മുമ്പ് വീടുവിട്ടിറങ്ങിയ മകനെത്തേടി നടത്തുന്ന യാത്രയെക്കുറിച്ചാണ് കഥ. ഇന്ദ്രന്‍സിന് ഈ ചിത്രത്തിലെ അഭിനയത്തിന് 2017ലെ മികച്ചനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ വി സി അഭിലാഷാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. പ്രദര്‍ശനത്തിന് മുമ്പ് നടന്ന ഹ്വസ്വമായ ചടങ്ങില്‍ നിര്‍മാതാവ് ജോളി ലോനപ്പനെ ലിറ്റററി ഫോറത്തിനുവേണ്ടി ലുലു ഗ്രൂപ്പ് സൗദി റീജ്യനല്‍ ഡയറക്ടര്‍ എം അബ്ദുല്‍ ബഷീര്‍ ഉപഹാരം നല്‍കി ആദരിച്ചു. മന്‍സൂര്‍ പള്ളൂര്‍, ആല്‍ബിന്‍ ജോസഫ് സംബന്ധിച്ചു. പി എം നജീബ് സ്വാഗതവും ഫൈസല്‍ ഷെരീഫ് നന്ദിയും പറഞ്ഞു. ഫ്രീസിയ ഹബീബ് അവതാരകയായിരുന്നു. ക്ഷണിക്കപ്പെട്ട സദസ്സില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്, പ്രിന്‍സിപ്പല്‍ ഡോ. ഇ കെ മുഹമ്മദ് ഷാഫി, വിവിധ സംഘടനാ നേതാക്കളായ സി അബ്ദുല്‍ ഹമീദ്, ബിജു കല്ലുമല, എം എം നയീം, സമദ് സരിഗ, ആലിക്കുട്ടി ഒളവട്ടൂര്‍, കുഞ്ഞിമുഹമ്മദ് കടവനാട്, ഷാജി മതിലകം, ഉണ്ണി പൂച്ചെടിയില്‍, ടി പി എം ഫസല്‍, ഡോ. ഉത്താന്‍കോയ, നാസ് വക്കം, ഷബീര്‍ ചാത്തമംഗലം, റഷീദ് ഉമര്‍, അബ്ദുല്‍ മജീദ്, ഫ്രാങ്കോ ജോസ്, മാലിക് മഖ്ബൂല്‍, സാജിദ് ആറാട്ടുപുഴ, പി ടി അലവി, മുജീബ് കളത്തില്‍, സുബൈര്‍ ഉദിനൂര്‍, ചെറിയാന്‍ കിടങ്ങന്നൂര്‍, അഡ്വ. ആര്‍ ഷഹിന, ഡോ. സിന്ധു ബിനു, കദീജ ഹബീബ്, ഡോ. ഫൗഷ ഫൈസല്‍, അഡ്വ. സനീജ സഗീര്‍, ഷിജില ഹമീദ് സന്നിഹിതരായിരുന്നു.

RELATED STORIES

Share it
Top