ആളില്ലാത്ത വീട്ടില്‍ നിന്ന് പണവുംസ്വര്‍ണവും കവര്‍ന്നു

മുക്കം: മുക്കം പോലിസ് സ്റ്റേഷന്‍ പരിധിയിലെ മുരിങ്ങം പുറായില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം. മുരിങ്ങം പുറായില്‍ പുള്ളിപ്പൊയില്‍ പി വി പൃഥ്വിരാജിന്റെ വീട്ടിലാണ് കവര്‍ച്ച  നടന്നത്. 50,000 രൂപയും 2 പവന്‍ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പൃഥ്വിരാജ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായതിനാല്‍ ശനിയാഴ്ച മുതല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെ  രാവിലെയാണ്  വീടിന്റ പിറക് വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ടവിവരമറിഞ്ഞത്. ഉടന്‍ തന്നെ മുക്കം പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.  പോലിസ് അന്വേഷണമാരംഭിച്ചു. പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്.

RELATED STORIES

Share it
Top