ആലുവ പോലിസിന്റെ നടപടി ജനാധിപത്യ വിരുദ്ധം: മനോജ്കുമാര്‍
kasim kzm2018-07-07T09:10:32+05:30
കോഴിക്കോട്: ആലുവയില്‍ പ്രതിഷേധപ്രകടനം നടത്തിയ എസ്ഡിപിഐ നേതാക്കളെയും നൂറുകണക്കിന് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പോലിസ് നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടി ജില്ലാ ഭാരവാഹികളെ അന്യായമായി കസ്റ്റഡിയില്‍ വയ്ക്കുന്നതിനെതിരേ പ്രതിഷേധിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി ആര് സിയാദ് അടക്കമുള്ളവരെയാണ് പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കള്ളക്കേസ് ചുമത്തി ജയിലിലടച്ചിരിക്കുന്നത്. ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനാണ് പോലിസ് ശ്രമം. എസ്പി രാഹുല്‍ ആര് നായരുടെ വര്‍ഗീയവും അന്യായവുമായ നിലപാടിനെ തുറന്നുകാണിച്ച് പാര്‍ട്ടി പ്രചാരണം നടത്തും. കേസും ജയിലും കാണിച്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ വിരട്ടാമെന്ന ചില ഉദ്യോഗസ്ഥരുടെ വ്യാമോഹം കേരളത്തില്‍ നടക്കാത്ത സ്വപ്—നമാണെന്നും മനോജ്കുമാര്‍ പറഞ്ഞു.