ആലുവയില്‍ മെട്രോയുടെ തൂണില്‍ കാറിടിച്ച് മൂന്നു മരണം

ആലുവ: ആലുവ  മുട്ടത്ത് മെട്രോയുടെ തൂണില്‍ കാറിടിച്ച് മറിഞ്ഞ് പിതാവും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ തലവനാട്ട് മഠം ടി.ടി. രാജേന്ദ്രപ്രസാദ് (56), മകന്‍ ടി.ആര്‍. അരുണ്‍ പ്രസാദ് (32), മകളുടെ ഭര്‍തൃപിതാവ് ആലപ്പാട്ട് ചന്ദ്രന്‍ നായര്‍ എന്നിവരാണു മരിച്ചത്. രാജേന്ദ്രപ്രസാദ് മലയാള മനോരമ ലൈബ്രറി ജീവനക്കാരനും അരുണ്‍ പ്രസാദ് മനോരമ ഓണ്‍ലൈന്‍ ജീവനക്കാരനുമാണ്.

[caption id="attachment_310927" align="aligncenter" width="560"] രാജേന്ദ്ര പ്രസാദ്,  അരുണ്‍ പ്രസാദ്,  ചന്ദ്രന്‍ നായര്‍ [/caption]

പുലര്‍ച്ചെ 2.20 ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ബന്ധുവിനെ വിട്ടു മടങ്ങുമ്പോഴായിരുന്നു അപകടം. കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാര്‍ ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപത്രിയിലാണ് മരിച്ചത്. മൃതദേഹങ്ങള്‍ കൊച്ചി കിംസ് ആശുപത്രിയിലെത്തിച്ചു. എറണാകുളം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കോട്ടയത്തെത്തിക്കും.

RELATED STORIES

Share it
Top