ആലിംഗന വിവാദം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പായി. സസ്‌പെന്‍ഡ് ചെയ്ത രണ്ട് വിദ്യാര്‍ഥികളെയും പരീക്ഷയ്ക്ക് ഇരുത്താന്‍ മാനേജ്‌മെന്റ് അനുവാദം നല്‍കി. വിദ്യാര്‍ഥിനിക്ക് ബുധനാഴ്ച മുതല്‍ ക്ലാസില്‍ പ്രവേശിക്കാം. അതേസമയം, വിദ്യാര്‍ഥികള്‍ സ്‌കൂളിനെതിരേ നല്‍കിയ പരാതികള്‍ പിന്‍വലിക്കാനും തീരുമാനമായി.തിരുവനന്തപുരത്ത് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.


വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരിക്കാന്‍ അനുവദിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. തുടര്‍പഠനത്തിനും അവസരമൊരുക്കും. ഹാജര്‍ സംബന്ധിച്ചു സിബിഎസ്ഇ ബോര്‍ഡില്‍നിന്നു പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനു മുന്‍കൈയെടുക്കാമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

RELATED STORIES

Share it
Top