ആലാ, മുളക്കുഴ ഗ്രാമപ്പഞ്ചായത്തുകളില്‍ അനധികൃത മണ്ണെടുപ്പ്‌ചെങ്ങന്നൂര്‍: ആലാ, മുളക്കുഴ ഗ്രാമപഞ്ചായത്തുകളില്‍ അനധികൃത മണ്ണെടുപ്പ് തകൃതി. ആലാഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട ചമ്മത്തുംമുക്ക്, പാട്ടത്തുംപടി, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവക്കു സമീപമാണ് മലകളിടിച്ചു മണ്ണെടുപ്പു തകൃതിയായി നടന്നു വരുന്നത്.ഇതിനെതിരെ നാട്ടുകാര്‍ രംഗത്തിറങ്ങി.സ്വകാര്യ വ്യക്തിയുടെ അരയേക്കറിലധികം വരുന്ന പുരയിടത്തിലാണിപ്പോള്‍ അനധികൃത മണ്ണ് എടുക്കല്‍ നടക്കുന്നത്. നേരത്തെ ഈ ഭാഗത്തോടു ചേര്‍ന്നു കിടക്കുന്ന മുളക്കുഴ ഗ്രാമപഞ്ചായത്തിലെ പല ഭാഗങ്ങളിലും ഏക്കര്‍ കണക്കിനു വരുന്ന മലമണ്ണ് കടത്ത് നടന്നിരുന്നു.ഇത് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു ഭീഷണി ഉയര്‍ത്തുകയും, അതോടൊപ്പം അതിരൂക്ഷമായ, കുടിവെള്ള ക്ഷാമത്തിനും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും ഇടയാക്കി തീര്‍ത്തു, ഇങ്ങനെയിരിക്കെയാണ് വീണ്ടും ഇവിടെ നിന്നും രാപകല്‍ ഭേദമന്യേ ടിപ്പര്‍ ലോറികളില്‍ മണ്ണടിച്ചു കൊണ്ടിരിക്കുന്നത്. ഇതു മൂലം ചമ്മത്തുംമുക്ക് കനാല്‍ ജംഗ്ഷന്‍, കുതിരവട്ടം, നാലുമുക്ക് റോഡു താറുമാറായി കിടക്കുകയാണ്.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പോലീസ്  റവന്യൂ അധികാരികള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നാളിതുവരെ നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ലെന്നു ആരോപിക്കുന്നു. കടുത്ത വേനല്‍ വറുതിക്ക് അല്ലം ശമനമുണ്ടായെങ്കിലും ഇവിടങ്ങളില്‍ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്നു. സര്‍ക്കാരിന്റെ ജലവിതരണത്തെ ആ ശ്രയിച്ചാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top