ആലാറ്റില്‍ ക്ഷീരസംഘം തിരഞ്ഞെടുപ്പ് ; സിപിഎമ്മിന് ജയംമാനന്തവാടി: പേര്യ ആലാറ്റില്‍ ക്ഷീരോല്‍പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ സിപിഎം വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസ്, ബിജെപി, സിപിഐ മുന്നണിയെ പരാജയപ്പെടുത്തിയാണ് സിപിഎം മുഴുവന്‍ സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത്. പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗം എന്‍ എം  ആന്റണിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. സി ടി പ്രേംജിത്ത്, കെ എസ് ജെയ്‌മോന്‍, പി ജെ ജോര്‍ജ്,  ദിലീപ് കുമാര്‍, എം വി ഡെയ്‌സി ബെന്നി, സെലീന സണ്ണി, സുജാത രാജേന്ദ്രന്‍, കെ എ അമ്മു എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പൊതുയോഗത്തില്‍ പി വാസു, ബാബു ഷജില്‍കുമാര്‍, ബെന്നി ആന്റണി, ടി കെ ആന്റണി സംസാരിച്ചു.

RELATED STORIES

Share it
Top